കാഞ്ഞങ്ങാട്:സ്കൂട്ടർ അമ്പലത്തിനടുത്ത് ഉണ്ടെന്ന് സഹോദരിക്ക് വാട്സാപ്പിൽ മെസേജ് അയച്ച ശേഷം യുവാവിനെ കാണാതായതായി പരാതി.
ഇന്ന് ഉച്ചക്ക് 12 മണിക്ക് സ്കൂട്ടറുമായി വീട്ടിൽ നിന്നും പോയ യുവാവിനെയാണ് കാണാതായത്.
ബാരനെല്ലിയടുക്കത്തെ ബാബു ആചാരിയുടെ മകൻ വിപിൻ രാജിനെ 25യാണ് കാണാതായത്.
സഹോദരി ഭർത്താവ് ചാലിങ്കാൽ ചെക്ക്യാർപ്പിലെ ടി.വി. ചന്ദ്രൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മല്ലികാർജുന അമ്പലത്തിന് മുന്നിൽ വണ്ടി ഉണ്ടെന്നായിരുന്നു മെസേജ് . അന്വേഷിക്കേണ്ടെന്നും പറഞ്ഞു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി.