കാഞ്ഞങ്ങാട്:ഓട്ടോറിക്ഷ വൈദ്യുതി 
പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു 
4 പേർക്ക് പരിക്ക്. സ്ത്രീകളടക്കമുള്ള യാത്രക്കാർക്കാണ് പരിക്ക്. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്ക് പറ്റി.
പരപ്പ റൂട്ടിൽ പാക്കം മുത്തപ്പൻ മഠപ്പുര ക്ക് സമിപം
 ഇന്ന് ഉച്ചക്കാണ് അപകടം. പോസ്റ്റിലിടിച്ച് ഓട്ടോ തലകീഴായി മറിയുകയായിരുന്നു.
കുഞ്ഞിക്കൊച്ചിയിലെ സുശീലക്കാണ് ഗുരുതരമായി പരിക്കേറ്റത്.
 പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കുള്ള
സുശീലയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയി. പരിക്കേറ്റവരിൽ ഒരു കുട്ടിയുമുണ്ട്.
പരപ്പ ഭാഗത്ത് നിന്നും ഒടയംചാൽഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ. ചുള്ളിക്കരയിലെ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്.