Ticker

6/recent/ticker-posts

ബന്ധുക്കളും സ്വന്തമായി ഭൂമിയുമില്ല കുഴഞ്ഞുവീണ് മരിച്ച ആളുടെ മൃതദേഹം പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു

കാഞ്ഞങ്ങാട്:ബന്ധുക്കളോ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഇല്ലാത്തതിനെ തുടർന്ന് നീലേശ്വരത്ത് 
 കുഴഞ്ഞുവീണ് മരിച്ച ആളുടെ മൃതദേഹം പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു. സാമൂഹ്യ പ്രവർത്തകരും നീലേശ്വരം പൊലീസും ചേർന്ന് ഇന്ന്
വൈകീട്ട് ഹോസ്ദുർഗിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കുകയായിരുന്നു.
 മാർക്കറ്റ് ജംഗ്ഷനിൽ റോഡരികിൽ ഇന്നലെവൈകീട്ട്
 കുഴഞ്ഞുവീണ് മരിച്ച
നീലേശ്വരം മെയിൻ ബസാറിൽ താമസിച്ചിരുന്ന ജോയി എന്ന ജോസിൻ്റെ
 67 മൃതദേഹമാണ് സംസ്ക്കരിച്ചത്. നീലേശ്വരം പൊലീസ് ഇൻക്വസ്ററ് നടത്തി കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്ക്കരിച്ചു. റഫ്മാൻ പാണത്തൂർ,
ബിനീഷ് കിഴക്കുംകര,
ബിബി കെ ജോസ്,
ഹമീദ്  മുണ്ടോട്ട്,
ഷിബു നോർത്ത് കോട്ടച്ചേരി,ഫവാസ് കുശാൽനഗർ, അഷ്റഫ്
അടക്കമുള്ള നന്മ മരം പ്രവർത്തകരും നീലേശ്വരം എസ്. ഐ റാഷ് കുമാറും ചേർന്നാണ് മറവ് ചെയ്തത്.
Reactions

Post a Comment

0 Comments