കാഞ്ഞങ്ങാട്: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടത്തിയ വ്യാപക മിന്നൽ പരിശോധനയിൽ (ഓപ്പറേഷൻ ‘സൈ-ഹണ്ട് 5.0’) 18 പ്രതികൾ പിടിയിലായി. റെയ്ഡിൽ ആകെ 33 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും സൈബർ ഇടപാടുകൾക്ക് ഉപയോഗിച്ച 30 ഓളം ഇലക്ട്രോണിക് ഉപകരണങ്ങൾ പ പിടിച്ചെടുക്കുകയും ചെയ്തു.
പരിശോധനയുടെ ഭാഗമായി കാസർകോട്, കുമ്പള, മഞ്ചേശ്വരം എന്നീ സ്റ്റേഷൻ പരിധികളിൽ 5 വീതം എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത് (ഏറ്റവും കൂടുതൽ). കുറ്റകൃത്യങ്ങളിൽ പങ്കാളികളായ കൂടുതൽ ആളുകളെ കണ്ടെത്താൻ വരും ദിവസങ്ങളിലും അന്വേഷണം ശക്തമായി തുടരുമെന്ന് പൊലീസ് പറഞ്ഞു.
0 Comments