Ticker

6/recent/ticker-posts

ബസിൽ യാത്രക്കാരിയുടെ സ്വർണ മാല കവർച്ച ചെയ്തു

കാഞ്ഞങ്ങാട്:ബസിൽ യാത്രക്കാരിയുടെ മൂന്ന് പവൻ സ്വർണം കവർന്നു. കഴുത്തിൽ നിന്നും സ്വർണ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കാഞ്ഞങ്ങാട് കുന്നുമ്മൽ പുതിയ വളപ്പിലെ ടി.വി. തമ്പായി 77യുടെ കഴുത്തിൽ നിന്നാണ് ആഭരണം കവർന്നത്. കെ. എസ്. ആർ. ടി.സി ബസിൽ ചെറുവത്തൂരിൽ നിന്നും കയറി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ ഇറങ്ങുന്നതിനിടയിലാണ് കവർച്ച. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് കവർച്ച. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Reactions

Post a Comment

0 Comments