Ticker

6/recent/ticker-posts

പൂച്ചക്കാട് നിന്നും 657 പാക്കറ്റ് പാൻമസാലകളുമായി ഒരാൾ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്: പള്ളിക്കരപൂച്ചക്കാട് നിന്നും 657 പാക്കറ്റ് പാൻമസാലകളുമായിഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാത്രി 7 മണിയോടെ ബേക്കൽ എസ്.ഐ യു . റോഷിത്തിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കടക്ക് സമീപം നിരോധിത പാൻ മസാലകളുയി വ്യാപാരി പിടിയിലായത്.
പൂച്ചക്കാട് സ്വദേശി കെ.അസീസ് 46 ആണ് അറസ്റ്റിലായത്. തുടർന്ന് വൈദ്യ പരിശോധനക്ക് വിധേയമാക്കി.
വിവിധ ഭാഗങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ ലഹരി വിൽക്കുന്നുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പാൻ മസാലയുമായി  അറസ്റ്റിലാവുന്നത്.
Reactions

Post a Comment

0 Comments