Ticker

6/recent/ticker-posts

കല്ലൂരാവിയിൽ സംഘട്ടനം അഞ്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:കല്ലൂരാവിയിൽ ഇന്ന് പുലർച്ചെ 2 മണിക്കുണ്ടായ സംഘട്ടനത്തിൽ
 അഞ്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.
കാർതടഞ്ഞ് ആക്രമിച്ചെന്ന 17 വയസ് പ്രായമുള്ള അഞ്ച് വിദ്യാർത്ഥികളുടെ പരാതിയിൽ 7 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു . പരിക്കേറ്റ വിദ്യാർത്ഥികളെ ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികളെ മോട്ടോർ ബൈക്ക് കുറുകെ ഇട്ട് കാറിൽ നിന്നും വലിച്ചിറക്കി മരവടി ഉൾപെടെ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. ഗാനമേളകഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. ഗാന മേള സ്ഥലത്തുണ്ടായ വാക്ക് തർക്കത്തിൽ ആക്രമിച്ചതാണെന്ന് പറയുന്നു.
നിതീഷ് കുമാർ, സച്ചു, റിച്ചു, പ്രഭിഷേക്, വിജീഷ്, ചാച്ചു കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയുമാണ് വിദ്യാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടുള്ളത്.
അതേ സമയം അക്രമത്തിൽ പരിക്കേറ്റെന്ന പരാതിയുമായി എതിർഭാഗത്തുള്ള മൂന്ന് പേരും ജില്ലാശുപത്രിയിൽ ചികിൽസ തേടി.
Reactions

Post a Comment

0 Comments