പ്രൈവറ്റ് ലിമിറ്റഡ് ഉടമകളടക്കം അഞ്ച് പേർക്കെതിരെ കേസ് . ചിട്ടി തട്ടിപ്പിനിരയാക്കിയെന്ന വയോധികൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സിഗ്ടെച്ച് സ്ഥാപനത്തിൻ്റെ ഉടമ കോട്ടയം സ്വദേശി വൃന്ദ രാജേഷ് 57,രാജീവ് നാരായണൻ 48, പെരുമ്പയിലെ കുഞ്ഞിച്ചന്തുമേലത്ത് നായർ 69, കോട്ടയം സ്വദേശി സന്ധ്യ രാജീവ് 45, കൊല്ലം സ്വദേശി സുരേഷ് ബാബു 61 എന്നിവർക്കെതിരെയാണ് കേസ്.
കാഞ്ഞങ്ങാട് മുറിയനാവിയിലെ പി.കെ. ബാബു 70 വിൻ്റെ പരാതിയിലാണ് കേസെടുത്തത്.
സിഗ് ടെച്ച് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കമ്പനിയിൽ 2014 ഏപ്രിൽ 22 ന് നിക്ഷേപിച്ച ഒരു ലക്ഷം രൂപ തിരികെ ലഭിക്കുന്നില്ലെന്ന പരാതിയിലാണ് കേസ്.
0 Comments