Ticker

6/recent/ticker-posts

ബേക്കലിൽ ഉദ്ഘാടന പരിപാടിക്കിടയിൽ മന്ത്രി വിഷ്ണു നാഥിന് പൊള്ളലേറ്റു

കാഞ്ഞങ്ങാട്:മന്ത്രിയുടെ കൈ പൊള്ളി. റാന്തൽ പറത്തുന്നതിനിടയിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണു നാഥിന് കൈക്ക് പൊള്ളൽ ഏൽക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ബേക്കൽ ലാൻ്റൺ ഫെസ്റ്റ്  ഉദ്ഘാടനം ചെയ്യാൻ എത്തിയതായാരുന്നു ടൂറിസം സാംസ്കാരികം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. ബേക്കൽ ബീച്ച് ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ വലതു കൈ പൊള്ളിയത്. റാന്തലിന് തീ കൊളുത്തുന്നതിനിടെയായിരുന്നു അപകടം. പൊള്ളലേറ്റ ഉടൻ തന്നെ മന്ത്രി വേദി വിട്ടു. തൊട്ടടുത്ത മുറിയിലെത്തിയ മന്ത്രിക്ക് സംഘാടകർ മരുന്ന് പുരട്ടി നൽകി. പരിക്ക് ഗുരുതര മല്ല.

Reactions

Post a Comment

0 Comments