കാഞ്ഞങ്ങാട് :50 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടി. റോഡരികിൽ കണ്ട കൂറ്റൻ പെരുമ്പാമ്പിനെയാണ് ഇന്ന് രാത്രി 8 മണിയോടെ വനപാലകരും നാട്ടുകാരും ചേർന്ന് പിടികൂടിയത്. സമീപത്ത് വീടുകൾ ഉള്ളതിനാൽ ഇഴഞ്ഞ് വീട്ടിലെത്തുമോ എന്ന് ഭയന്നാണ് പിടികൂടിയത്.കാഞ്ഞങ്ങാട് ആവിക്കര എ.കെ.ജി ക്ലബ് പരിസരത്ത് നിന്നുമാണ് പിടികൂടിയത്. ഏറെ പണിപ്പെട്ട് ഇതിനെ ചാക്കിലാക്കി വനപാലകർ കാട്ടിൽ ഉപേക്ഷിക്കുന്നതിനായി കൊണ്ട് പോയി. മൂന്ന് മീറ്റർ നീളം വരും.
0 Comments