കുടുംബം അപകടത്തിൽ നിന്നും അൽഭുതകരമായി രക്ഷപ്പെട്ടു.
രക്ഷപ്പെട്ടു .
ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു അപകടം.
തൈക്കടപ്പുറത്തെ മജീദിൻ്റെ വീട്ടിലെ ഫ്രിഡ്ജാണ് പൂർണമായും കത്തിനശിച്ചത്.
മജീദും ഭാര്യയും പ്രഭാത നടത്തത്തിന് പോയ സമയത്തായിരുന്നു അപകടം. മക്കൾ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു. ദമ്പതികൾ തിരിച്ചെത്തിയപ്പോഴാണ് അപകടം കണ്ടത്. അടുക്കള ഭാഗത്ത് തീ പടർന്ന് നാശനഷ്ടമുണ്ടായി.
തൊട്ടടുത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പെട്ടന്ന് പുറത്തേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.
0 Comments