Ticker

6/recent/ticker-posts

നിർമ്മാണത്തിലുള്ള വീടിന് സ്ഥാപിച്ച വയറുകൾ മുറിച്ച് കടത്തി ഒന്നര ലക്ഷം രൂപയുടെ നഷ്ടം

കാഞ്ഞങ്ങാട് :നിർമ്മാണത്തിലുള്ള വീടിന് സ്ഥാപിച്ച വയറുകൾ മുറിച്ച് കടത്തി. ഒന്നര ലക്ഷം രൂപയുടെ വയറുകളാണ് കവർച്ചാ സംഘം കൊണ്ട് പോയത്. വീട്ടുടമസ്ഥൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പുതുക്കൈ ഉപ്പിലിക്കൈ ഏഴാം ത്തോടിൽ നിർമ്മാണത്തിലുള്ള വീടിൻ്റെ വയറുകളാണ് കവർച്ച ചെയ്തത്. അനിൽ കുമാറിൻ്റെ വീട്ടിലാണ് കവർച്ച. കഴിഞ്ഞ ദിവസം അജാനൂരിലും സമാന രീതിയിൽ മോഷണം നടന്നു. രണ്ട് മാസം മുൻപ് ചിത്താരിയിൽ നിർമ്മാണത്തിലുള്ള വീടിൻ്റെ വയർ മുറിച്ച് കടത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഈ സംഘം വിദ്യാനഗറിലും  സമാന രീതിയിൽ കവർച്ച നടത്തി അറസ്റ്റിലായിരുന്നു.

Reactions

Post a Comment

0 Comments