Ticker

6/recent/ticker-posts

കാസർകോട് ആസ്റ്റർ മിംസിന് സമ്പൂർണ എൻ.എ.ബി.എച്ച് അംഗീകാരം നേട്ടം ആതുര സേവനത്തിൻ്റെ ഒന്നാം വർഷത്തിൽ

കാസർകോട്: കാസർകോട് ജില്ലയിൽ സമ്പൂർണ എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് & ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) അംഗീകാരം നേടുന്ന ആദ്യത്തെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന നേട്ടം കൈവരിച്ച് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. ആശുപത്രികൾ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിനും രോഗിസുരക്ഷയ്ക്കും ലഭിക്കുന്ന രാജ്യത്തെ ഉയർന്ന അംഗീകാര മാനദണ്ഡമായ എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ആതുര ശുശ്രൂഷ രംഗത്ത് ഒരു വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുന്ന വേളയിലാണ്  ആശുപത്രിക്ക് ലഭിക്കുന്നത്. ഫുൾ ഹോസ്പിറ്റൽ അക്രഡിറ്റേഷന്റെ 6-ാം എഡിഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് കാസർകോട് ആസ്റ്റർ മിംസ് ഈ ദേശീയ അംഗീകാരം സ്വന്തമാക്കിയത്. ഈ ബഹുമതിയുടെ ഔദ്യോഗിക പ്രകാശനം വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും തിരുവനന്തപുരം ലോകസഭാ എം.പിയുമായ ശശി തരൂർ നിർവഹിച്ചു. 
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭരണ ഘടന സമിതിയായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് & ഹെൽത്ത് കെയർ പ്രൊവൈഡേഴ്സാണ് അംഗീകാരം ആശുപത്രികൾക്ക് നൽകുന്നത്. ഓരോ ആശുപത്രിയിലെയും വിവിധ വിഭാഗങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം സമിതി നിർദ്ദേശിക്കുന്ന വ്യക്തികൾ നേരിട്ടെത്തി വിലയിരുത്തിയതിനു ശേഷമാണ് അംഗീകാരപട്ടിക തയ്യാറാക്കുന്നത്.  കാസറഗോഡ് ആസ്റ്റർ മിംസിലെ 29 ക്ലിനിക്കൽ സർവീസ് വിഭാഗങ്ങളും 19 ഡയഗ്നോസിസ് വിഭാഗങ്ങളും 8 ലബോറട്ടറി വിഭാഗങ്ങളും ഫാർമസി, ബ്ലഡ് ബാങ്ക്, ഫിസിയോതെറാപ്പി, ഡയറ്ററ്റിക്സ് എന്നീ അനുബന്ധ വിഭാഗങ്ങളും ഈ അംഗീകാരത്തിന്റെ കീഴിൽ വരുന്നതും അപൂർവമായ നേട്ടമാണ്. കാസർകോട് ജില്ലയിൽ സമ്പൂർണ എൻ.എ.ബി.എച്ച് അംഗീകാരമുള്ള ഏക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണെന്നതും പ്രവർത്തനം തുടങ്ങി ആദ്യ വർഷത്തിൽ തന്നെ ഈ ബഹുമതി നേടാനായതുമാണ് ഈ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്.
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് നൽകുന്ന സേവനങ്ങൾക്ക് ലഭിച്ച ദേശീയ അംഗീകാരത്തിൽ ഏറെ അഭിമാനമുണ്ട് എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി അഭിപ്രായപ്പെട്ടു. ഈ ദേശീയ അംഗീകാരം ആശുപത്രിയുടെ പ്രവർത്തനങ്ങളുടെ ഗുണ നിലവാരം ഒരു പടി കൂടെ ഉയരുകയാണെന്ന് ഓഫീസർ ഡോ. മുഹമ്മദ് അമീൻ ജി.എസ് വ്യക്തമാക്കി. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ഡോക്ടർമാർക്കും ജീവനക്കാർക്കും ക്വാളിറ്റി ഇൻചാർജ് അലേഷ സണ്ണി നന്ദി രേഖപ്പെടുത്തി. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സാജിദ് സലാവുദ്ദീൻ, ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജസീൽ എസ്.എ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments