Ticker

6/recent/ticker-posts

ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ

പയ്യന്നൂർ:പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിച്ചു . തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ടി പി ബിജു, എം വിപിന്‍, എം വൈശാഖ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 20 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം കാരണം ധനരാജിനെ വെട്ടിക്കൊന്ന കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി പറഞ്ഞത്. കേസിൽ 16 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.
വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ടു ബൈക്കുകളിലായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീടിന് സമീപത്തുവച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി ധനരാജ്. എന്നാല്‍ ആക്രമികള്‍ വിട്ടില്ല. വീടിന്റെ പിന്നാമ്പുറത്തുവച്ച് വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപാതകം നടത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments