Ticker

6/recent/ticker-posts

കുഞ്ഞുമായി നഗരത്തിൽ ഭിക്ഷാടനത്തിനിറങ്ങിയ സ്ത്രീ പിടിയിൽ

കാഞ്ഞങ്ങാട്: ശിശുദിനത്തിൽ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇന്ന്
വൈകീട്ട്
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് സ്ത്രീയെ പിടികൂടിയത്.
ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ബി. മോഹനൻ കുമാർ വിവരമറിഞ്ഞ് സ്ഥലത്ത് എത്തി. പൊലീസും സ്ഥലത്തെത്തി.
മാണിക്കോത്ത് ഭാഗത്ത് താമസിക്കുന്ന
തമിഴ്‌നാട് സ്വദേശിനിയാണ് കുട്ടിയുമായി ഭിക്ഷാടനത്തിനിറങ്ങിയത്. സ്ത്രീ
 മുൻപ് ഭിക്ഷാടനം നടത്തി പൊലീസ് പിടിയിലായിട്ടുണ്ട്.
രണ്ട് വയസ്  പ്രായമുള്ള കുട്ടിയെ അവശനിലയിൽ കണ്ട് യാത്രക്കാർ ഇടപെട്ടു.
 ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹോം ഗാർഡ് പി.കെ. ജയൻ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു. 
സിവിൽ പൊലീസ് ഓഫീസർ കെ. ഷീമ ,  ശരത്,  സഞ്ജിത്ത്  എന്നിവർ ചേർന്ന് പിന്നീട് സ്ത്രീയെയും കുട്ടിയെയും ഇവരുടെ താമസസ്ഥലത്ത് എത്തിച്ചു. താക്കീത് നൽകിയ ശേഷമാണ് നടപടി അവസാനിപ്പിച്ചത്.
കുട്ടിയുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി അടുത്ത ദിവസം കാസർകോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.


Reactions

Post a Comment

0 Comments