Ticker

6/recent/ticker-posts

ഇൻ്റർസിറ്റി എക്സ്പ്രസ് കാഞ്ഞങ്ങാട്ടെത്തിയപ്പോൾ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ചാടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:ഇൻ്റർസിറ്റി എക്സ്പ്രസ് കാഞ്ഞങ്ങാട്ടെത്തിയപ്പോൾ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ട്രെയിനിൽ നിന്നും
 ചാടി രക്ഷപെട്ട പ്രതി അറസ്റ്റിൽ. റെയിൽവെ പൊലീസ് ഇന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
മലപ്പുറം രാമപുരം സ്വദേശി പി. അബ്ദുൾ മജീദിൻ്റെ 64 മൊബൈൽ ഫോണാണ് തട്ടിപ്പറിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 22 ന് ഉച്ചക്ക് ആണ് സംഭവം. മംഗലാപുരത്ത് നിന്നും വരികയായിരുന്ന ഇൻ്റർസിറ്റി കാഞ്ഞങ്ങാട് സ്റ്റേഷൻ വിട്ട ഉടനെയാണ് സംഭവം. നോക്കി കൊണ്ടിരിക്കവെ 30000 രൂപ വില വരുന്ന ഫോൺ തട്ടിപ്പറിച്ച് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
ബീഹാർ സ്വദേശി ചന്ദ്രകുമാർ 19 ആണ് അറസ്റ്റിലായത്.
റെയിൽവെ എസ്.ഐ സുനിൽ കുമാർ എ.എസ്.ഐ പ്രദീപ് കുമാർ, സിവിൽ ഓഫീസർമാരായ സുശാന്ത്, ജ്യോതിഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments