Ticker

6/recent/ticker-posts

ടി.ഐ. മധുസൂദനനെതിരെ പൊലീസ് കേസ്

പയ്യന്നൂർ:സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ പയ്യന്നൂരിൽ നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് ഇന്ന് രാത്രിയോടെ കേസെടുത്തു.
പയ്യന്നൂരിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിന അനുസ്മരണ പരിപാടിയിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കെ. എസ്.യു സംസ്ഥാന
വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് തിരുവനന്തപുരത്ത് നിന്നും ഇമെയിൽ വഴി പയ്യന്നൂർ പൊലീസിലേക്ക് പരാതി അയച്ചതിനെ തുടർന്നാണ് കേസ്.
സമാധാന ലംഘനം നടത്തി എതിർ പാർട്ടിക്കാരെ കലാപം ഉണ്ടാക്കുന്നതിലേക്ക് പ്രേരിപ്പിച്ച് ഭീഷണിപ്പെടുത്തിയും കലാപം ഉണ്ടാക്കുന്നതിന് പ്രകോപനം സൃഷ്ടി
ച്ചെന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്.
 
Reactions

Post a Comment

0 Comments