നൊമ്പരമായി. അഷറഫിനെ അറിയുന്നവരെയെല്ലാം പിടിച്ചുലച്ച മരണ വാർത്തയായിരുന്നു ഇത് .
റാസൽഖൈമയിൽ അപകടത്തിൽ മരിച്ച കള്ളാറിലെ അഷറഫിൻ്റെ കുടുംബത്തെ ദുരന്തം വിടാതെ പിന്തുടരുകയാണ് . വർഷങ്ങളായി യുഎഇയിൽ പ്രവാസിയായിരുന്നു.
വീട് പണി പൂർത്തിയാക്കി മൂന്ന് മാസം മുമ്പാണ് വിസിറ്റിംഗ് വിസയിൽ വീണ്ടും അഷറഫ് ദുബായിൽ എത്തിയത്. അട്ടേങ്ങാനത്താണ് കുടുംബക്കാർ ഉള്ളത്.
കല്ലൂരാവിയിലും മഡിയനിലും മുൻപ് താമസിച്ച് ജോലി ചെയ്തിരുന്നു.
അഷ് റഫിന് നാല് മക്കളാണ്. മൂത്ത മകൻ അജ്മൽ അപൂർവ രോഗത്തെ തുടർന്ന് പത്തൊൻപതാമത്തെ വയസിൽ അഞ്ച് വർഷം മുമ്പ് മരിച്ചു. ഹൃദയ ധമനികൾ സ്വാഭാവിക ക്രമീകരണത്തിൽ നിന്ന് അപ്പുറത്തേക്ക് വളരുന്ന അത്യപൂർവ രോഗമായിരുന്നു അജ്‌മലിന്റേത്. അജ്മലിന്റെ മരണത്തിന്റെ വേദന വിട്ടുമാറുന്നതിന് മുമ്പാണ് രണ്ടാമത്തെ മകൻ അസ്‌കർ രണ്ട് വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചത്. അസ്കർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കള്ളാറിൽ റോഡിൽ നിന്ന് തെന്നി മതിലിൽ ഇടിച്ചായിരുന്നു അപകടം. അജ്‌മലിന്റെയും അസ്‌കറിൻ്റെയും മരണത്തിൻ്റെ വേദന വിട്ടു മാറും മുൻപാണ് പിതാവിൻ്റെയും ആകസ്മികമരണം ജമീലിയാണ് അഷ്റഫിന്റെ ഭാര്യ. പത്താം ക്ലാസിൽ പഠിക്കുന്ന മകളുണ്ട്.
0 Comments