കാഞ്ഞങ്ങാട്:ചിത്താരിയിൽ വിവാഹ വീട്ടിൽ നിന്നും പെൺകുട്ടിയുടെ ഒന്നര പവൻ മാല കവർന്നത് മാജിക്കാണിച്ചു തരാമെന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച ശേഷം
ചേറ്റുകുണ്ട് സ്വദേശി ഷഫീഖാണ് 36 ആറു വയസുകാരിയെ പറ്റിച്ച് ആഭരണം കവർന്നത്.
കഴിഞ്ഞ ദിവസം ചിത്താരി സബാൻ റോഡിലെ നിസാറുടെ വീട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ആറ് വയസുകാരിയുടെ ആഭരണമാണ് കവർന്നത്. കഴുത്തിലുണ്ടായിരുന്ന ഒരു മുക്ക് മാലയും പ്രതികവർന്നിരുന്നു സൗത്ത് ചിത്താരിയിലെ ഉമ്മറിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലിസ് കേസെടുത്ത് ഇൻസ്പെക്ടർ കെ.പി.ഷൈൻ പിടികൂടിയ പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാൻ്റ് ചെയ്തു.
വിവാഹ വീടിന് മുന്നിലെ ഇടവഴിയിൽ കണ്ട പെൺകുട്ടിയെ പ്രതി അരികെ വിളിപ്പിച്ചു.കഴുത്തിലുള്ള മാലകൾ ഊരി നൽകിയാൽ മാജിക്
കാണിച്ചു തരാമെന്നായി പ്രതി. ആറു വയസുകാരി കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുംമുക്ക് മാലയും ഊരി നൽകി. മാജിക്ക്
കാണണമെങ്കിൽ കണ്ണടക്കാൻ ആവശ്യപ്പെട്ടു.കുട്ടി കണ്ണടച്ച തക്കം നോക്കി ആഭരണവുമായി പ്രതി മുങ്ങുകയായിരുന്നു. പെൺകുട്ടിയെ പറ്റിച്ച്
രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ പോലീസിന് സാധിച്ചത് നേട്ടമായി.
പ്രതി ഷഫീഖ്
0 Comments