മേൽപ്പറമ്പ:വിദേശനിർമ്മിത ആഢംബര സ്പോർട്സ്കാർ സ്കൂൾ ഗ്രൗണ്ടിൽ ഓടിച്ചു കയറ്റിയതിനെ തുടർന്ന് പോലീസ് പിടികൂടി കേസെടുത്തു
ഒരു കോടിയിലധികം രൂപ വില വരുന്ന വിദേശനിർമ്മിത ആഢംബര സ്പോർട്സ് കാറാണ് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറ്റിയത്. കീഴൂർ ചെമ്പരിക്ക സ്വദേശികളും പ്രവാസികളുമായ യുവാക്കൾക്കെതിരെയാണ് മേല്പറമ്പ പോലീസ് കേസെടുത്തു
യുഎഇ ഷാർജ രജിസ്ട്രേഷൻ നമ്പറുള്ള സ്പോർട്സ് കാർ മേല്പറമ്പ ഇൻസ്പെക്ടർ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്ഐ ശശിധരൻപിള്ള, സിവിൽ പോലീസുദ്യോഗസ്ഥരായ ശ്രീജിത്ത് കെവി, പ്രദീഷ്കുമാർ പിഎം എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറിസ്കൂൾ കോമ്പൗണ്ടിനകത്തേക്ക് അനധികൃതമായി വാഹനമോടിച്ച് കയറ്റിയതിനും ശബ്ദ മലിനീകരണം ഉണ്ടാക്കും വിധം ഹോണടിച്ചും ഗ്രൗണ്ടിൽ റെയ്സിംഗ് നടത്തി പഠനാന്തരീക്ഷം തകർത്തതിനും അപകടകരമായി വാഹനമോടിച്ചതിനും കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ സ്കൂൾ പ്രിൻസിപ്പൽ ടോമി എംജെ മേല്പറമ്പ പോലീസിൽ പരാതി നല്കിയിരുന്നു
വിദേശ വാഹനത്തിന്റെ രജിസ്ട്രേഷൻ, ഇന്ത്യയിൽ ഓടിക്കാനുള്ള പെർമിറ്റ് എന്നിവ പരിശോധിക്കുന്നതിന് കാസർഗോഡ് മോട്ടോർ വാഹന വകുപ്പിന് പോലീസ് റിപ്പോർട്ട് നൽകി.
0 Comments