Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പടന്നക്കാടിനും ഐങ്ങോ ത്തിനുമിടയിൽ ഇന്ന് രാത്രി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ട ആളെയാണ് തിരിച്ചറിഞ്ഞത്.
ബേഡകത്ത് നിന്നും കാണാതായ ആളുടെതാണ് മൃതദേഹമെന്ന് ആണ് തിരിച്ചറിഞ്ഞത്.
ബീമ്പുങ്കാൽ തെങ്ങും പള്ളിയിൽ തോമസിൻ്റെ മകൻ
ജോൺസൺ 55 ആണ് മരിച്ചത്.
ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയിൽ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
 മൂന്ന് ദിവസം മുൻപ് ആണ് ജോൺസണെ
കാണാതായത്. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
Reactions

Post a Comment

0 Comments