Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിൽ ഭരണത്തിലേറാനാകുമോ, സാധ്യത പരിശോധിച്ച് യു.ഡി.എഫ്

കാഞ്ഞങ്ങാട് : എൽ.ഡി.എഫിനെക്കാൾ ഒരു സീറ്റ് കുറവുള്ള യു.ഡി.എഫ് കാഞ്ഞങ്ങാട് നഗരസഭയിൽ ഭരണത്തിലേറാനുള്ള സാധ്യത പരിശോധിക്കുന്നു. സ്വതന്ത്രരെ മുൻ നിർത്തിയാണ് യു.ഡി.എഫ് നീക്കം. നഗരസഭയിൽ എൽ.ഡി.എഫ് 22,യു.ഡി എഫ് 21, ബി.ജെ.പി 4 എന്നിങ്ങനെയാണ് കക്ഷി നില. എൽ.ഡി.എഫിലും യു.ഡി.എഫിലും സ്വതന്ത്രരുണ്ട്. സ്വതന്ത്രയെ ബി.ജെ.പി സഹായത്തോടെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ട് വരാനാകുമോ എന്നാണ് പരിശോധിക്കുന്നത്. അതല്ലെങ്കിൽഅരയി വാർഡിൽ നിന്നും വിജയിച്ച ജനതാദൾ വീരേന്ദ്രകുമാർ വിഭാഗത്തിലെ എം.വി ജയനെ ഒപ്പം കൂട്ടാനാകുമോ എന്നും ആലോചിക്കുന്നു. ദൾകൗൺസിലറെ ചെയർമാനാക്കി ഭരണം പിടിക്കാനും ആലോചന മുറുകി. സംസ്ഥാനതലത്തിൽ ദൾ, യു.ഡി.എഫ് മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നത് കാഞ്ഞങ്ങാട്ട് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. 2010ൽ ദളിലെ പി. ദിവ്യയെ ചെയർപേഴ്സണാക്കി നഗരസഭയിൽ യു.ഡി എഫ് ഭരണത്തിലെത്തിയിരുന്നു. ഇതിന് സമാനമായ നീക്കമാണ് നടക്കുന്നത്. അങ്ങിനെയെങ്കിൽ ഒരംഗം മാത്രമുള്ള ജനതാദളിന് ചെയർമാൻ സ്ഥാനം ലഭിക്കും. യു. ഡി.എഫ് പിന്തുണയിൽ വിജയിച്ച സ്വതന്ത്രയെ ചെയർമാനാക്കി, ബി.ജെ.പി പിന്തുണയോടെ നഗരസഭയിൽ ഭരണമുണ്ടാക്കാനാകുമോ എന്ന ആലോചനയും മുറുകി. സ്വതന്ത്ര ചെയർമാനായാൽ ബി.ജെ.പി യുമായി ബന്ധമെന്ന ആരോപണം ചെറുക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നത്. ബി.ജെ.പി ജില്ലാ നേതൃത്വം സി.പി.എമ്മിനെ അധികാരത്തിലെത്തുന്നത് തടയാൻ പിന്തുണയ്ക്കുമെന്ന് യു.ഡി എഫ് കരുതുന്നു. കഴിഞ്ഞ ദിവസംയു.ഡി എഫ് യോഗം ചേരുന്നെങ്കിലും യോഗത്തിൽ ഇത് സംബന്ധിച്ച്തീരുമാനമൊന്നുമുണ്ടായിട്ടില്ല. ചെയർപേഴ്സൺ സ്ഥാനത്ത് സ്വതന്ത്രയെ വിജയിപ്പിച്ചാലും വൈസ് ചെയർമാൻ സ്ഥാനത്തേക്കും സ്വതന്ത്ര നെ കണ്ടെത്തി വിജയിപ്പിക്കേണ്ടി വരും. രാഷ്ട്രീയത്തിൽ സാധ്യതകൾ അവസാനിക്കാറില്ലെന്ന് യു.ഡി.എഫ് നേതാക്കൾകരുതുന്നു. നീക്കം ഫലം കണ്ടില്ലെങ്കിൽ മൂന്ന്, നാല് മാസങ്ങൾക്കകം ജനതാദൾ, യു.ഡി.എഫിൽ എത്തുമെന്നും ദൾമുന്നണിയിലെത്തിയാൽ 4 മാസത്തിനകം നഗര ഭരണം തിരിച്ച് പിടിക്കാമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നു.

Reactions

Post a Comment

0 Comments