19 കാരനെതിരെ പൊലീസ് പോക്സോ വരുപ്പ് പ്രകാരം കേസെടുത്തു. ബന്ധുവായ സ്ത്രീക്കൊപ്പമായിരുന്നു 16 കാരിയായ വിദ്യാർത്ഥിനി ആശുപത്രിയിലെത്തിയത്. പരിശോധിനയിൽ ഗർഭിണിയാണെന്ന് മനസിലാക്കി ഡോക്ടർ സ്കാനിംഗ് നടത്താൻ നിർദ്ദേശിച്ചു. എന്നാൽ സ്കാനിംഗ് നടത്താതെ ആശുപത്രി വിട്ടു. പിന്നാലെ ആശുപത്രി അധികൃതർ ഹോസ്ദുർഗ് പൊലീസിൽ വിവരം നൽകി. ആശുപത്രിയിൽ നൽകിയ ഫോൺ നമ്പർ പരിശോധിച്ചതോടെ പൊലീസിന് ആശുപത്രിയിലെത്തിയവരെ തിരിച്ചറിയാനായി. പെൺകുട്ടി താമസിക്കുന്നത് മറ്റൊരു സ്റ്റേഷൻ പരിധിയിലായതിനാൽ വിവരം കൈമാറി. ഇവിടെ കേസെടുത്തെങ്കിലും പീഡനം നടന്നത് കാസർകോട് പൊലീസ് പരിധിയിലായതിനാൽ കേസ് കാസർകോട് പൊലീസിന് കൈമാറി.
0 Comments