മലപ്പുറം: ലഹരി നിർമാർജന സമിതി (എൽ എൻ എസ്സ്) ജില്ലാ മണ്ഡലം തലങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപിച്ചു കൊണ്ട് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരൂർ ബസ്സ്സ്റ്റാന്റെ് പരിസരത്ത് ദേശീയ പതാക ഉയർത്തി കൊണ്ട് എൽ എൻ എസ് സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എംഎൽഎ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാവണം. മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ വെത്യസ്ഥമാക്കുന്നത് ബഹുസ്വരതയാണ് അതിനെ കളങ്കപെടുത്തുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപെടുത്താൻ സമൂഹം തയ്യാറാവണം എന്നും അദ്ദേഹം പറഞ്ഞു
ജില്ലാ പ്രസിഡണ്ട് സി കെ എം ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ കുഞ്ഞികോമു മാസ്റ്റർ, വർക്കിംഗ് പ്രസിഡണ്ട് പിഎംകെ കാഞ്ഞിയൂർ, സംസ്ഥാന ജില്ലാ ഭാരവാഹികളായ കോടിയിൽ അഷ്റഫ്, ഷാജു തോപ്പിൽ, ജമാലുദ്ദീൻ കെ കെ, മുഹ്സിൻ ബാബു ടി പി എം, ഷാനവാസ് തുറക്കൽ ,
അയ്യൂബ് ആലുക്കൽ, കമ്മുക്കുട്ടി താനൂർ, ആബിദ്അലി തിരൂർ, അബ്ബാസ് കുന്നത്ത്, ഉമ്മർ ഹാജി,അഷ്റഫ് ടി കുഞ്ഞിപ്പ മൂച്ചിക്കൽ,
0 Comments