Ticker

6/recent/ticker-posts

ചിത്താരി പാലത്തിൽ രണ്ട് സ്കൂട്ടിയും കാറും ഓട്ടോയും കൂട്ടിയിടിച്ചു, ഒരാൾ പുഴയിൽ മുങ്ങിതാണതായി സംശയം, വ്യാപക തിരച്ചിൽ

കാഞ്ഞങ്ങാട് : സംസ്ഥാന പാതയിൽ
ചേറ്റുകുണ്ടിലെചിത്താരി പാലത്തിൽ രണ്ട് സ്കൂട്ടിയും കാറും ഓട്ടോയും കൂട്ടിയിടിച്ചു, ഒരാൾ പുഴയിൽ മുങ്ങിതാണതായി സംശയം, വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇന്ന് വൈകീട്ടാണ് അപകടം. നാല് വാഹനങ്ങൾ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ പെട്ട ഒരാൾ പുഴയിൽ വീണെന്നാണ് സംശയം. നാട്ടുകാർ പുഴയിലിറങ്ങി മുങ്ങിതപ്പുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി. ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സ്ഥലത്ത് വൻ ജനക്കൂട്ടമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments