ഉദുമ:പാചക വാതക
സിലിണ്ടർ കയറ്റിയ
ലോറിയും കാറും കൂട്ടിയിടിച്ചു
കാസർകോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിൽ ചളിയംങ്കോട്ട് ഇന്നു രാത്രി 10 മണിയോടെയാണ് അപകടം.
മംഗ്ളുരുവിൽ നിന്നും കണ്ണുരിലേക്ക് പോവുകയായിരുന്ന ഗ്യാസ് സിലിണ്ടർ വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു.ഗതാഗതം സ്തംഭിച്ചു. മേൽപ്പറമ്പ പോലീസ് സ്ഥലത്തെത്തി. ഗ്യാസ് ചോർച്ച ഇല്ലെന്ന് പോലിസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് ഉത്തരമലബാറിനോട് പറഞ്ഞു
0 Comments