Ticker

6/recent/ticker-posts

പള്ളിക്കരയിൽ ചുമര് തുരന്ന് ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം, സൂപ്പർമാർക്കറ്റിനകത്ത് നിന്നും ജ്വല്ലറിയിയുടെ ചുമര് തുരന്നു

കാഞ്ഞങ്ങാട്:പള്ളിക്കരയിൽ ചുമര് തുരന്ന് ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം, സൂപ്പർമാർക്കറ്റിനകത്ത് കയറിയ കവർച്ചാസംഘം ഇവിടെ നിന്നും പണം കവർന്ന ശേഷം സൂപ്പർമാർക്കറ്റിനകത്ത് നിന്നും
 ജ്വല്ലറിയിയുടെ ചുമര് തുരന്നെങ്കിലും ഇത് പൂർണമാക്കാനായില്ല.
പള്ളിക്കര ജംഗ്ഷനിലുള്ള വീണ ജ്വല്ലറി കൊള്ളയടിക്കാനാണ് ശ്രമമുണ്ടായത്. തൊട്ടടുത്ത ഗാലക്സി സൂപ്പർമാർക്കറ്റിൻ്റെ അകത്തു നിന്നുമാണ് ജ്വല്ലറിയുടെ ചുമര് തുരന്നത്. പിറക് വശത്തുള്ള ഗ്രില്ല് മുറിച്ചാണ് കവർച്ചാ സംഘം സൂപ്പർമാർക്കറ്റിനകത്ത് കയറിയത്. ജ്വല്ലറിക്കകത്ത് കയറാൻ ഏറെക്കുറെ ചുമര് തുരന്നെങ്കിലും എന്ത് കൊണ്ടോ കവർച്ച സംഘത്തിന് ജ്വല്ലറിക്കുള്ളിൽ കയറാനായില്ല. പുറത്ത് നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെട്ടതാകാമെന്നാണ് പോലീസ് നിഗമനം. ബിലാൽ നഗറിലെ യൂസഫിൻ്റെതാണ് സൂപ്പർമാർക്കറ്റ് ഇവിടെ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 2000 രൂപ നഷ്ടപ്പെട്ടു. പള്ളിക്കരയിലെ നാരായണൻ്റെ താണ് വീണ ജ്വല്ലറി. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ, എസ് ഐ രജനീഷിൻ്റെയും നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments