Ticker

6/recent/ticker-posts

പള്ളിക്കരയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം അഞ്ച് യുവതികൾ പിടിയിൽ

കാഞ്ഞങ്ങാട് :പള്ളിക്കരയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയിഡ്.
 ലോഡ്ജ് കേന്ദ്രീകരിച്ച നടന്ന പെൺവാണിഭ കേന്ദ്രത്തിൽ നിന്നും അഞ്ച് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൽ എസ്.ഐ ടി . അഖിലിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് നടന്ന റെയിഡിലാണ് യുവതികൾ പിടിയിലായത്. പള്ളിക്കരയിലെ സഹീൻ ലോഡ്ജിൽ നിന്നുമാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. മലയാളികളും ഉത്തരേന്ത്യൻ യുവതികളുമാണ് കസ്റ്റഡിയിലുള്ളത്. രഹസ്യ വിവരത്തെ തുടർന്ന് പരിശോധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments