കുറ്റിക്കോൽ :
ഒമ്പത് വയസുകാരനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ട് സ്ത്രീകളുടെ പേരിൽ പൊലീസ്കേസെടുത്തു. ബേഡഡുക്കയിലെ ജിനുവിൻ്റെ മകൻ ജിയോണിനാണ് മർദ്ദനമേറ്റത്. തോർക്കുളം സ്കൂൾ ഗ്രൗണ്ടിൽ നിന്നും ഫുട്ബോൾ കളികഴിഞ്ഞ് വീട്ടിലേക്ക് പോകവെ ജഴ്സിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചെന്ന പരാതിയിലാണ് കേസ്. നളിനിയുൾ പെടെ രണ്ട് പേർക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റ കുട്ടിയുടെ
14 വയസുകാരനായ സഹോദരൻ ഡോൺ ജിനു വിൻ്റെ പരാതിയിലാണ് കേസ്. ഫുട്ബോൾ കളിക്കിടെയുണ്ടായ വഴക്കു മായി ബന്ധപ്പെട്ടാണ് മർദ്ദനമെന്ന് പറയുന്നു.
0 Comments