Ticker

6/recent/ticker-posts

കോഴിക്കോട് കെ.എസ്.ആ‍ർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, മരണം രണ്ടായി,നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് മരണം രണ്ടായി.
നിരവധി പേർക്ക് പരിക്ക്. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.തിരുവമ്പാടി - ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 50
ഓളം ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ഉള്ളത്. പരിക്കേറ്റവരിൽ ചിലരുടെ
നില ഗുരുതരമാണ്. ബസ് ഉയർത്താൻ ശ്രമം നടക്കുന്നു. ഒടുവിൽ വിവരം കിട്ടു
മ്പോൾ മരണം രണ്ടായി.

Reactions

Post a Comment

0 Comments