കാഞ്ഞങ്ങാട് :വന്ദേ ഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ 17 കാരൻ പിടിയിൽ. ഇന്ന് കളനാട് പാളത്തിൽ വീണ്ടും കല്ലുവെച്ച നിലയിൽ കണ്ടെത്തി. ഈ കേസിലും രണ്ട് പേർ അറസ്റ്റിലായി. കഴിഞ്ഞ ആഴ്ചയാണ് കാഞ്ഞങ്ങാടിനും ബേക്കലിനുമിടയിൽ പൂച്ചക്കാടിന് സമീപം വന്ദേഭാരതിന് നേരെ കല്ലേറ് നടത്തിയത്. സംഭവത്തിൽ ആർ.പി.എഫ് കേസെടുത്താണ് 17കാരനെ ഇന്ന് പിടികൂടിയത്. ട്രെയിൻ അപായപെടുത്താനെന്നലക്ഷ്യത്തോടെയാണ് ഇന്ന് കളനാട് പാളത്തിൽ കല്ല് വെച്ചതെന്നാണ് പരാതി. സംഭവം കണ്ട് മണിക്കൂറുകൾക്കകം തന്നെ പ്രതികൾ കസ്റ്റഡിയിലായി.
0 Comments