Ticker

6/recent/ticker-posts

ഓമനിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടി ദമ്പതികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഒമാനിലേക്ക് സൂപ്പർവൈസർ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും അരലക്ഷം രൂപ വീതം വാങ്ങി ജോലി നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. വെസ്റ്റ് എളേരി മാങ്ങോട് മേനപ്പാട്ട് പടിക്കൽ ഹൗസിൽ എം.ജെ സെബാസ്റ്റ്യൻ 27, കണ്ണന്താനം ഷോബിൻ കുര്യാക്കോസ് 26 എന്നിവരിൽ നിന്നാണ് പണം വാങ്ങിയത്.  നിലമ്പൂർ വല്ലപ്പുഴ തിരുമെല്ലി ഹൗസിൽ ജുനൈദ്, ഭാര്യ സുമയ്യ എന്നിവർക്കെതിരെ ചിറ്റാരിക്കൽ പൊലീസാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. മെയ് 19നാണ് ഇരുവരും സുമയ്യയുടെ അക്കൗണ്ടിലേക്ക് അരലക്ഷം വീതം അയച്ചുകൊടുത്തത്. എന്നാൽ  വിസ നൽകാതെയും നൽകിയ പണം  തിരിച്ചു നൽകാതെയും വഞ്ചിച്ചുവെന്നാണ് പരാതി.
Reactions

Post a Comment

0 Comments