Ticker

6/recent/ticker-posts

നസീമ ടീച്ചറുടെ മൃതദേഹം സംസ്ക്കരിച്ചു ഇടമുറിയാതെ എത്തിയത് പതിനായിരങ്ങൾ

കാഞ്ഞങ്ങാട്:വനിതാ ലീഗ് സംസ്ഥാന ട്രഷററും അജാനൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ കൊളവയലിലെ പി. പി നസീമ ടീച്ചറുടെ 50 മൃതദേഹം സംസ്ക്കരിച്ചു . രാത്രി 9 മണി
യോടെ കൊളവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആയിരുന്നു അടക്കം കോഴിക്കോട് ആശു പത്രിയിൽ നിന്നും
വൈകീട്ട് 5 മണിയോടെ മൃതദേഹം വീട്ടിലെത്തിയത് മുതൽ ഇടമുറിയാതെ ജനങ്ങൾ വീട്ടിലേക്ക് ഒഴുകിയെത്തി. പതിനായിരങ്ങളായിരുന്നു ഒരു
നോക്ക് കാണാനെത്തിയത്. ഇ . ചന്ദ്രശേഖരൻ ഉൾപെടെയുള്ള വർ എത്തി. കൊളവയലിലും പരിസരങ്ങളിലും ഇത് വരെ കാണാത്ത ജനക്കൂട്ടമായിരുന്നു ഒഴുകിയെത്തിയത്. വീട്ടിൽ നടന്ന അന്ത്യകർമ്മങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. കൊളവയലിലെ ഇരുനില പള്ളി നിറഞ്ഞ് കവിഞ്ഞതിനാൽ രണ്ട് തവണയാ 
യാണ് കർമ്മങ്ങൾ പൂർത്തിയാക്കിയത്.
വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്,ജില്ലാ പ്രസിഡന്റ, ജ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും നസീമ ടീച്ചർ വഹിച്ചിരുന്നു. പണ്ഡിത കുടുംബത്തിൽ നിന്നുള്ള അംഗമായ നസീമ കാഞ്ഞങ്ങാട് ഖാസിയായിരുന്ന പരേതനായ  കെ എച്ച് മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ കൊച്ചുമകളാണ്. ഇഖ് ബാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ നസീമ 2015 -20 കാലഘട്ടത്തിലാണ്  അജാനൂർ പഞ്ചായത്ത് പ്രസിഡണ്ടായത്.നാല് തവണ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു. നസീമ പ്രസിഡണ്ടായ കാലത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു.നല്ല പ്രാസംഗിക കൂടിയായിരുന്നു. 
Reactions

Post a Comment

0 Comments