കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടേക്ക് കൊണ്ട് വരികയായിരുന്ന ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. അജാനൂർ കൊളവയൽ ഇട്ടമ്മലിലെ പുതിയ പുരയിൽ പി.പി. നിസാമുദ്ദീനെ 35 യാണ് മഞ്ചേശ്വരം എസ്.ഐ കെ.ജി. രതീഷും സംഘവും അറസ്റ്റ് ചെയ്തത്. 72.73 ഗ്രാം എം.ഡി.എം.എ പ്രതിയുടെ കൈയ്യിൽ നിന്നും പൊലീസ് കണ്ടെത്തി. തലപ്പാടിയിൽ നിന്നും ഇന്നുച്ചക്കാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട്ടേക്ക് ചില്ലറ വിൽപ്പനക്ക് കൊണ്ട് വരികയായിരുന്നു മയക്ക് മരുന്നെന്നാണ് സൂചന.
0 Comments