കാഞ്ഞങ്ങാട് : എൻ.ഐയെ കേസിൽ കാഞ്ഞങ്ങാട്ട് പിടിയിലായ പ്രതി ബംഗ്ലാദേശിലെ ഭീകര സംഘടനയിലെ അംഗമെന്ന് സൂചന. ബംഗ്ലാദേശിൽ സ്ഫോടനം നടത്തിയ സംഘടനയിലെ അംഗമെന്നാണ് സൂചന. പിടിയിലായ എം. ബി. ഷാബ്ഷേഖ് (32) ബംഗ്ലാദേശ് പൗരനാണെന്ന് ഉറപ്പായിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ നാലുമണി യോടെയാണ് പടന്നക്കാട്ടെ ക്വാർ ട്ടേഴ് സിൽ നിന്നും എൻ ഐഎ സംഘവും അസാം പൊലീസ് ടാസ്ക് ഫോഴ്സും ചേർന്ന് പ്രതിയെ പിടികൂടിയത്. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞു കയറി ഇന്ത്യയിലെത്തി 4 വർഷം മുൻപ് കേരളത്തിലെത്തി. അൻസാറുളള ബംഗ്ള എന്ന സംഘടനയിലെ അംഗമാണെന്നാണ് പറയുന്നത്. ഈ സംഘടന ആ സാമിൽ സ്ഥിരതാമസമാക്കി പ്രവർത്തിക്കാൻ അയച്ചതാണെന്നും അന്വേഷണ സംഘം പറഞ്ഞു. അസാം പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തിൽ ഒരു സംഘടനയുടെ സഹായം ലഭിച്ചതായും സംശയിക്കുന്നുണ്ട്. കൈവശവും ബാങ്ക് അക്കൗണ്ടിലും പണമുണ്ടായിരുന്നില്ലെങ്കിലും മറ്റ് രീതിയിൽ സഹായം എത്തിയിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കേരളത്തിലും പ്രത്യേക ലക്ഷ്യം ഉണ്ടായിരുന്നതായാണ് കരുതുന്നത്. സംഘാഗംങ്ങൾ തോക്ക് ഉൾപ്പെടെ കൈയിൽ ആയുധം പിടിച്ച് നിൽക്കുന്ന ഫോട്ടോകൾ ബംഗ്ലാദേശിൽ നിന്നും അയച്ച് കൊടുത്തതായി പ്രതിയുടെ മൊബൈലിൽ കണ്ടെത്തി. പ്രതി താമസിച്ചിരുന്ന പ്രദേശത്തെ ഫോട്ടോകൾ പ്രതി അയച്ചു കൊടുത്തിട്ടുണ്ട്. വാട്സാപ്പും ഫോൺ കോളുകളും പ്രതി ഉപയോഗിച്ചില്ല. മെസഞ്ചർ വഴി മാത്രമായിരുന്നു ആശയവിനിമയം. വ്യാജമായി നിർമ്മിച്ച ഇന്ത്യയുടെ വോട്ടർ ഐഡി കണ്ടെത്തിയിട്ടുണ്ട്. വൈദ്യ പരിശോധനക്ക് ജില്ലാ ശുപതിയിലേക്ക് കൊണ്ട് പോകുമ്പോഴും അന്വേഷണ സംഘത്തിൻ്റെ ചോദ്യമെല്ലാം പ്രതി എല്ലാം നിഷേധിച്ചെങ്കിലും തങ്ങൾ തിരയുന്ന ആൾ തന്നെയാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കിയിരുന്നു. പ്രതികാഞ്ഞങ്ങാട് താമസിച്ചത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും വിശദമായ അന്വേഷണം ആരംഭിച്ചു.
0 Comments