കാഞ്ഞങ്ങാട് :കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മോട്ടോർ ബൈക്ക് യാത്രക്കാരനായ സ്വകാര്യ ബസ് ഡ്രൈവർ കെ.ആർ.
പ്രവീൺ 24 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കുന്നും കൈയി ചെമ്പം കുന്നിലാണ് അപകടം. ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നുംകൈ മുള്ളിക്കാട് സ്വദേശി രവിയുടെ മകനാണ്.
കാഞ്ഞങ്ങാട് - ചെറുവത്തൂർ -ചീമേനി റൂട്ടിലെ സ്വകാര്യ ബസ്
ഡ്രൈവറായിരുന്നു. കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസ് വളവ് തിരിക്കുന്ന സമയം
ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസ്
ഡ്രൈവറുടെ പേരിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments