കാഞ്ഞങ്ങാട് :കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്
മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെത്തിയ എല്ലാ വില്ലേജ് ഓഫീസർമാരും തങ്ങളുടെ വില്ലേജ് പരിധിയിലെ എല്ലാ സ്കൂളുകളും സന്ദർശിച്ചു പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് കുട്ടികൾ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുന്നുണ്ടെന്നു ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദ്ദേശിച്ചു
അതാത് താലൂക് തഹസീൽദാർമാർ ഏകോപിപ്പിക്കും.അടിയന്തിര ഘട്ടത്തിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബന്ധപ്പെട്ട
പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഫയർ സ്റ്റേഷൻ ഓഫീസർമാർ എന്നിവർ ജാഗ്രത പുലർത്തേണ്ടതും, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.മഞ്ചേശ്വരം താലൂക്കിൽ എഡിഎം കാസർകോട് താലൂക്കിൽ ആർ ഡി ഒ കാഞ്ഞങ്ങാട് താലൂക്കിൽ എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കലക്ടർ വെള്ളരിക്കുണ്ട് താലൂക്കിൽ കാഞ്ഞങ്ങാട് സബ് കലക്ടർ എന്നിവർ ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
0 Comments