Ticker

6/recent/ticker-posts

ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ മരിച്ചു, അപകടം ഇന്ന് ഉച്ചയോടെ

കാഞ്ഞങ്ങാട് :ട്രെയിനിൽ നിന്നും 
 വീണ് യാത്രക്കാരൻ മരിച്ചു.
 ഇന്ന് ഉച്ചയോടെയാണ് അപകടം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. ബേഡകം പൊലീസ് അതിർത്തിയിലെ കരിവേടകം സ്വദേശി കോലത്തേൽ ജോസഫിൻ്റെ മകൻ
ടോമി എന്ന അബ്രഹാം ജോസ് 57 ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെ പിലിക്കോട് കൊല്ലറൊടിയിലാണ് വീണത്. കണ്ണൂർ ഭാഗത്തേക്ക് പോയ ട്രെയിനിൽ നിന്നുമാണ് വീണത്. ട്രാക്കിൽ വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെ 8.30 മണിയോടെ വീട്ടിൽ നിന്നും പോയതാണെന്ന് നാട്ടുകാർ പറഞ്ഞു. പയ്യന്നൂരിലേക്കുള്ള ടിക്കറ്റ് ഉണ്ട്.
മര വ്യാപാരിയായിരുന്നു. ഭാര്യ: സാലി അബ്രഹാം. മക്കൾ: അഖിൽ അബ്രഹാം, മിഥുൻ അബ്രഹാം, മോനിഷ അബ്രഹാം. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments