Ticker

6/recent/ticker-posts

ഭ്രാന്തിളകിയ നായ നഗരത്തിൽ ഭീതി പരത്തുന്നു ഒരാൾക്ക് കടിയേറ്റു

കാഞ്ഞങ്ങാട് :ഭ്രാന്തിളകിയ നായ നഗരത്തിൽ ഭീതി പരത്തുന്നു. ഒരാൾക്ക് നായയുടെ കടിയേറ്റു. ഇന്ന് ഉച്ചക്കാണ് സംഭവം. പുതിയ കോട്ട ടിബിറോഡിൽ പഴയ ആർ. ടി. ഒ ഓഫീസ് കെട്ടിട പരിസരത്താണ് നായയുള്ളത്. ഇത് വഴി പോയ യുവാവിനെയാണ് ഉച്ചക്ക് നായ ആക്രമിച്ചത്. വഴിയാത്രക്കാരനെ നായ തുള്ളികടിക്കുകയായിരുന്നു. ആളുകൾ ബഹളം വെച്ചതിനാൽ നായ പിന്തിരിഞ്ഞു. യുവാവിൻ്റെ വസ്ത്രത്തിലാണ് കടി കൊണ്ടത്. പാൻ്റ് കീറി. 
തൊട്ടടുത്ത് തന്നെയുള്ള
നഗരസഭയിലും ഫയർ ഫോഴ്സിലും യുവാക്കൾ വിവരം അറിയിച്ചെങ്കിലും അവർ കൈമലർത്തിയെന്ന് സമീപവാസികൾ പറഞ്ഞു. ലിറ്റിൽ ഫ്ളവർ സ്കൂളിലെയടക്കം ധാരാളം കുട്ടികൾ ഇത് വഴി നടന്ന് പോകുന്നുണ്ട്.  അധികൃതർ ഇടപെട്ടില്ലെങ്കിൽ വലിയ അപകടമാകും. തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ പരിസരത്ത് ധാരാളം തെരുവ് പട്ടികളുണ്ട്. ഇവയെ ഭ്രാന്തൻ നായകടിക്കാൻ സാധ്യത ഏറെയാണ്. നായ ഈ ഭാഗത്ത് നിന്നും പുറത്തേക്ക് പോകാതിരിക്കാൻ സന്നദ്ധ പ്രവർത്തകരായ യുവാക്കൾ കാവൽ നിൽക്കുകയാണിപ്പോൾ. നായയുടെ വായയിൽ നിന്നും നുര വരുന്നുണ്ടെന്ന് യുവാക്കൾ പറഞ്ഞു.
Reactions

Post a Comment

0 Comments