കാസർകോട്:സാമൂഹ്യ മാധ്യമങ്ങൾ വഴി സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചവരെ
പൊലീസ് പിടികൂടി കേസ് രെജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം മീപ്പുഗിരിയിൽ നടന്ന ആക്രമണ സംഭവം മുതലെടുത്ത് മത സ്പർദ്ധ ഉണ്ടാക്കും വിധം സാമൂഹ്യം മാധ്യമങ്ങൾ വഴി കലാപാഹ്വാനം നടത്തിവർക്കെതിരെയാണ് കേസ് എടുത്തത് . സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡി .വൈ. എസ്. പി , എസ്.എച്ച്.ഒ, സൈബർ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരഭിച്ചിട്ടുണ്ട് . സാമൂഹ്യ മാധ്യമങ്ങളിൽ വഴി സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്ന ആൾക്കാരെയും ഷെയർ ചെയ്യുന്നവരെയും വിദ്വേഷ കമന്റ് ചെയ്യുന്നവരെയുംനിരീക്ഷിക്കാൻ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ ഉള്ള സൈബർ പ്രട്രോളിങ് ശക്തമാക്കി. സമാധാന അന്തരീക്ഷം തകർക്കുന്നതും , മത സ്പർദ്ധ ഉണ്ടാക്കുന്നതുമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നതും , ഷെയർ ചെയ്യുന്നവർക്കെതിരെ ശക്‌തമായ നിയമ നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
0 Comments