കാഞ്ഞങ്ങാട് :കൊളത്തൂർ, മടന്തക്കോട്
തുരങ്കത്തിൽ
കുടുങ്ങിയ പുലിയെ മയക്ക് വെടിവച്ചെങ്കിലും കൊണ്ടില്ല. വെടി യൊച്ച കേട്ട പുലി തുരങ്കത്തിൽ നിന്നും ജീവനും കൊണ്ടോടി. ഇന്ന് പുലർച്ചെ 3 മണികഴിഞ്ഞാണ് വയനാട് നിന്നു മെത്തിയ പരിശീലനം നേടിയ വനപാലകർ മയക്ക് വെടിവച്ച് പുലിയെ പിടികൂടാനെത്തിയത്. പുലിയെ
കണ്ടെത്തിയ ഇന്നലെ രാത്രി തന്നെ
വനം വകുപ്പ് അധികൃതർ
സ്ഥലത്തെത്തി പുലിയെ കൂട്ടിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിരുന്നു.
മടന്തക്കോട്
അനിലിന്റെ ഉടമസ്ഥയിലുള്ള തോട്ടത്തിലെ
തുരങ്കത്തിൽ ഇന്നലെ
രാത്രി 7 മണിയോടെയാണ്
പുലിയെ കണ്ടെത്തിയത്.
0 Comments