കാസർകോട്:സുൽത്താൻ ഗോൾഡ് ജ്വല്ലറി കേസ് , ഒന്നാം പ്രതി അറസ്റ്റിൽ
കാസറഗോഡ് സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണ ങ്ങൾ തട്ടിയെടുത്ത കേസിൽ മുഹമ്മദ് ഫാറൂഖ് 38 താളിപ്പടുപ്പ് ബി സി റോഡ്. ബന്റ്വാൾ കർണാടകയെ കാസറഗോഡ് ഡി.വൈ.എസ്.പി.പി. ബാലകൃഷ്ണൻ നായർ അറസ്റ്റ് ചെയ്തു. കർണാടകയിൽ വെച്ചാണ് പ്രതി പിടിയിലായത്.പ്രതിയെ കാസർകോട് കോടതി യിൽ ഹാജരാക്കി. ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. അന്വേഷണസംഘത്തിൽ എസ്.ഐ.രഞ്ജിത്ത്. .വിജയൻ മോഹനൻ, ജനാർദ്ദനൻ രാജേഷ്, ശ്രീജിത്ത്, ഡ്രൈവർ ഹൈദർ എന്നിവരുമുണ്ടായിരുന്നു
0 Comments