കാഞ്ഞങ്ങാട്:
പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി . കുട്ടി മംഗലാപുരത്ത്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബേക്കൽ പൊലീസ് പരിധിയിൽ നിന്നും കാറിൽ തട്ടിക്കൊണ്ട് പോയതായാണ് സംശയം. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ബേക്കൽ പൊലീസ് സ്റ്റേഷനിലെത്തി.പരാതി റജിസ്ട്രർ ചെയ്യുന്നതിനിടെ കുട്ടിയെ മംഗലാപുരം റെയിൽവെ സ്റ്റേഷൻ ഭാഗത്ത് കണ്ടെത്തിയതായി വിവരം ലഭിച്ച് ബന്ധുക്കളും പൊലീസും അങ്ങോട്ട് പോയിട്ടുണ്ട്.
കുട്ടിയെ കൂട്ടി കൊണ്ട് വന്ന് മൊഴിയെടുത്താലെ കാര്യങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരത്തെ ഓട്ടോ
തൊഴിലാളികളാണ് കുട്ടിയെ രക്ഷപെടുത്തിയതെന്ന് പറയുന്നു . കുട്ടി നിലവിൽ മംഗലാപുരം പൊലീസ് സ്റേറഷനിലാണ് .
0 Comments