കാഞ്ഞങ്ങാട്:കർഷകർക്ക് ദുരിതം വിതച്ച കാട്ടുപന്നിയെ വനപാലകർ വെടിവെച്ചുകൊന്നു. ഉപ്പിലിക്കൈയിൽ വച്ചാണ് പന്നിയെ വെടിവെച്ചിട്ടത്. കാഞ്ഞങ്ങാട് നഗരസഭയിലെ ഉപ്പിലിക്കൈ, മോനാച്ച, വാഴുന്നോറടി, ഗുരുവനം പ്രദേശങ്ങളിൽ വീട്ടുപറമ്പിലെയും വയലുകളിലെയും കൃഷി വ്യാപകമായി നശിപ്പിച്ചു വരികയായിരുന്നു. കാട്ടുപന്നിയുടെ ശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ വിവരം വനപാലകരെ അറിയിച്ചതോടെയാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അഷ്റഫിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സ്ഥലത്തെത്തി പന്നിയെ വെടിവെച്ചു വീഴ്ത്തിയത്. പച്ചക്കറികൾ, നെല്ല്, വാഴ എന്നിങ്ങനെ മിക്ക കൃഷികളും വ്യാപകമായി നശിപ്പിക്കുകയായിരുന്നു. ആഴ്ചകളായുള്ള പന്നിയുടെ വിളയാട്ടം കർഷകർക്ക് വലിയ നഷ്ടമാണു ണ്ടാക്കിയിട്ടുള്ളത്.
0 Comments