തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി വീട്ടിൽ വച്ച് സ്ട്രോക്ക് വന്ന് മംഗലാപുരം ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയവെ ഇന്ന് രാവിലെ യാണ് മരണം.
കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് സമീപത്തെ പരേതനായ എച്ച്.പി. രത്നാകരയുടെ മകൻ
ഗണേഷ് പ്രസാദ് 48 ആണ് മരിച്ചത്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിയോടെ ഹോസ്ദുർഗ് പൊതു ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സൗത്തിൽ ഐസ് ഫാക്ടറി നടത്തി വരികയായിരുന്നു.
ഹോസ്ദുർഗ്ഗ് മാരിയമ്മ സേവ സമിതി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
രാവിലെ 10 മുതൽ 10.30
വ്യാപാര ഭവൻ, ടി.ബി. റോഡ് ജംഗ്ഷൻ, കാഞ്ഞങ്ങാട് പൊതു ദർശനത്തിന് വെക്കും.
രാവിലെ 10.45 – 11.15 മണിവരെ
ഹൊസ്ദുർഗ് ബി.ജെ.പി. പാർട്ടി ഓഫീസ് പരിസരം .
രാവിലെ 11.30 ന്
കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമ പരിസരം.
ഉച്ചക്ക് 12.00 – 12.15 മണിവരെ
കാഞ്ഞങ്ങാട് സൗത്ത് മധുര ഐസ് ഫാക്ടറി പരിസരത്തും പൊതു ദർശനത്തിന് വെക്കും.
മാതാവ്: ഗീത.
0 Comments