കാഞ്ഞങ്ങാട്: പകുതി വിലയ്ക്ക് വാഹനം നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയ രണ്ടുപേർക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. പാലാവയൽ കാരി കുന്നിലെ ബെന്നി സെബാസ്റ്റ്യന്
51 ൻ്റെ പരാതിയിൽ ചിറ്റാരിക്കൽ മണ്ണം പറമ്പിൽ തോമസ്, കണ്ണൂർ കേളകത്തെ കെ.ജി ജിജേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ബെന്നി സെബാസ്റ്റ്യനിൽ നിന്നും 1,85,000 രൂപ വാങ്ങി വഞ്ചിച്ചതായാണ് പരാതി. ജിജേഷിൻ്റ ക ബാങ്ക് അക്കൗണ്ടിലേക്കാണ് പണമിട്ടു കൊടുത്തത്. ഈ രീതിയിൽ പലരിൽ നിന്നായി പണം വാങ്ങിയതായാണ് വിവരം. 2020 ആഗസ്റ്റ് നാലിനാണ് അക്കൗണ്ടിലേക്ക് പണമയച്ചു കൊടുത്തത്.
0 Comments