കാസർകോട്:പന്തൽ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്തും വിതരണവും രണ്ടു പേർ അറസ്റ്റിൽ
കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുളിക്കൂർ കോളനിക്കു സമീപം തഹലിയ ടെന്റ് ആൻഡ് ഡെക്കറേഷൻ സ്ഥാപനം നടത്തുന്ന അബ്ദുൽ നിയാസ് 32, സുമയ്യ മാൻസിൽ, പുളിക്കൂർ. മുഹമ്മദ് ഇർഷാദ്. സി.എം38 , ബൈത്തുൽ വയർ, മഞ്ച ത്തടുക്ക, ശിരിഭാഗിലു എന്നിവരെയാണ് കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽസ്‌ക്വാഡും കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാറും ചേർന്ന് പിടികൂടിയത്. പ്രതികളിൽ നിന്നും 15 ഗ്രാം എംഡി എം എ,1.300 കിലോ ഗ്രാം കഞ്ചാവും പിടിക്കൂടി.കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ കാസറഗോഡ് പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ വിഷ്ണു പ്രസാദ്, വേണുഗോപാൽ, രഞ്ജിത്ത് കുമാർ കാസറഗോഡ് ഡി വൈ എസ് പി യുടെ സ്‌ക്വാഡിൽ പെട്ട ശിവകുമാർ, രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല. എസ്, നിതിൻ സാരങ്, വിജയൻ, സുഭാഷ് ചന്ദ്രൻ എന്നിവ രുണ്ടായിരുന്നു.
0 Comments