Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽസ്വകാര്യ ബസ്പണിമുടക്ക് രണ്ടാം ദിവസം പെരുവഴിയിലായി യാത്രക്കാർ

കാഞ്ഞങ്ങാട് :വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് ഇന്നലെ വൈകിട്ടാരംഭിച്ച  ബസ് പണിമുടക്ക് ഇന്ന് രാവിലെയും തുടർന്നതോടെ കാഞ്ഞങ്ങാട് പാണത്തൂർ  റൂട്ടിൽ ജനങ്ങൾ കടുത്ത ദുരിതത്തിലായി. പനത്തടി സെൻമേരിസ് കോളേജിലെ ഒരു വിദ്യാർഥിനി ബസിൽ കയറുന്നതിനിടെ ജീവനക്കാരൻ വാതിലച്ചതിനാൽ കാലിനു പരിക്കേറ്റിരുന്നു. ഈ  സംഭവമാണ് പ്രശ്നത്തിനു കാരണം. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഇരിയയിൽ വച്ച് ബസ് ജീവനക്കാരോരെ   ചോദ്യം  ചെയ്തതായി പറയപ്പെടുന്നു.  തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്.  ഇതിനുപിന്നാലെ ചില ജീവനക്കാർ കോളേജ് പരിസരത്തെത്തി വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു ഈ ജീവനക്കാരുടെ ഫോൺ നമ്പർ വിദ്യാർഥികൾ ബസ് ജീവനക്കാരോട് യി ചോദിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വീണ്ടും സംഘർഷത്തിലെത്തിയത് വിദ്യാർഥികൾ തങ്ങളെ തടഞ്ഞുവെന്ന് മർദ്ദിച്ചുവെന്നാ രോപിച്ചാണ് ഇന്നലെ മിന്നൽ പണിമുടക്ക് തുടങ്ങിയത്. ഇന്നലെ രാവിലെ ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷമാണ് വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തത്. അതേസമയം മിന്നൽ സമരത്തെ അംഗീകരിക്കാൻ കഴിയില്ലെന്നാ ബസ് ഉടമകൾ പറയുന്നത്‌.അതേസമയം   യൂണിയൻ പോലും അറിയാതെ യാണ് ഏതാനും തൊഴിലാളികൾ പണിമുടക്കിനിറങ്ങിയതെന്നാണറിയുന്നത്. സമരം യൂണിയൻ അറിഞ്ഞല്ലെന്നാണ് പൊലീസും പറയുന്നത്.  ജീവനക്കാരുടെ ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയു ണ്ടാക്കിയാണ് സമരത്തിനു നേതൃത്വം നൽകിയതെന്നാണ് പൊലീസ് പറയുന്നത്.
Reactions

Post a Comment

0 Comments