ഉദുമ:സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി കേരള പ്രവാസി സംഘം ഉദുമ എരിയ സമ്മേളനം ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിലെ അബ്ദുളള കീഴൂര്‍ നഗറില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുളള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വാസു പളളിക്കര അധ്യക്ഷത വഹിച്ചു. പ്രദീപ് കാട്ടമ്പളളി അനുശോചനവും ഏരിയ സെക്രട്ടറി ഗിരീഷ് എം റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പില്‍, വൈസ് പ്രസിഡന്റ് വി വി കൃഷ്ണന്‍, ജോ. സെക്രട്ടറി ഒ നാരായണന്‍, എക്‌സിക്യൂട്ടീവംഗം ഷാജി എടമുണ്ട എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍ സ്വാഗതവും കണ്‍വീനര്‍ ടി വി അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
0 Comments