നീലേശ്വരം : ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. അധ്യാപികയാണ് മരിച്ച യുവതി. ചെറുവത്തൂർ തുരുത്തി വാഴ വളപ്പിൽ കൃഷ്ണൻ്റെ മകൾ
കീർത്തന 24 യാണ് മരിച്ചത്. അധ്യാപികയായി താത്കാലിക ജോലി ചെയ്ത് വരികയായിരുന്നു.
ഇന്ന് രാവിലെ 7.50 ന് നീലേശ്വരം കറുത്ത ഗേറ്റ്സു ബ്രഹ്മണ്യ ക്ഷേത്രത്തിനടുത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. മലബാർ എക്സ്പ്രസ് തട്ടിയാണ് മരണം. പോപ്പി കുട സമീപം കണ്ടെത്തിയിരുന്നുവെങ്കിലും ആദ്യം യുവതിയെ തിരിച്ചറിഞ്ഞില്ല. ഉച്ചയോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ജില്ലാശുപത്രിയിൽ.
0 Comments